
ചെങ്ങന്നൂർ: പ്രളയ ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ആശ്വാസവും കൈത്താങ്ങുമായി ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് കെ.ടി.യു സെൽ യൂണിറ്റ് വോളണ്ടിയർമാർ. 'കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി എണ്ണക്കാട് യു.പി സ്കൂളിലും മഴുക്കീർ ഗവ. യു.പി സ്കൂളിലും പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ് എൻ.എസ്.എസ് സി.ഇ.സി യൂണിറ്റുകൾ സജീവ സേവനവുമായി എത്തിയത്.ക്യാമ്പിൽ കഴിഞ്ഞിരുന്ന കുട്ടികളും മുതിർന്നവരും അടക്കമുള്ള അന്തേവാസികൾക്കായി അരി, വൻപയർ, ചായപ്പൊടി, പാൽപ്പൊടി, ബിസ്‌ക്കറ്റ്, കുപ്പിവെള്ളം, പേസ്റ്റ്, ബ്രഷ്, സോപ്പ്, ഡെറ്റോൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ 50 കിറ്റുകൾ വോളണ്ടിയർമാർ വിതരണം ചെയ്തു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് എൻ.എസ്.എസ് പ്രവർത്തകർ മഴുക്കീർ ഗവ. യു.പി സ്കൂൾ വളപ്പും ക്ലാസ് മുറികളും പൂർണ്ണമായും ശുചീകരിച്ച് വിദ്യാർത്ഥികൾക്ക് പഠനയോഗ്യമാക്കി അധികൃതർക്ക് കൈമാറുകയും ചെയ്തു.പ്രോഗ്രാം ഓഫീസർമാരായ ബിജു കുമാർ കെ., സുധീർ ബാബു , പ്രീതിമോൾ സിലാസ്റ്റിൻ ,
വോളന്റീർ സെക്രട്ടറിമാരും എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ഈ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.










